gnn24x7

മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യമല്ല: വി ഡി സതീശൻ

0
255
gnn24x7

മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യം അല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹത ഉണ്ട് കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

സ്വപ്നയുടെ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം രോ​ഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് ​ഗുരുതര വീഴ്ചയെന്നും വി ഡി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . 

gnn24x7