gnn24x7

കോണ്‍ഗ്രസിന് അധ്യക്ഷനില്ല; ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍

0
445
gnn24x7

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പ്രസിഡന്റ് ഇല്ലാതെ പാര്‍ട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും സിബല്‍ പറഞ്ഞു. പഞ്ചാബ് വിഷയത്തില്‍ തീരുമാനം കൈക്കൊണ്ട കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉന്നംവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെന്നാണ് സൂചന.

പാര്‍ട്ടിയിലെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ജി 23-ല്‍ ഉള്‍പ്പെട്ട മറ്റൊരു നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം സോണിയാ ഗാന്ധിക്ക് കത്തുനല്‍കിയിരുന്നു.

gnn24x7