gnn24x7

ഗവര്‍ണര്‍ക്കെതിരെ സിപിഐ മുഖപത്രം; മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമമെന്ന് ആരോപണം

0
408
gnn24x7

തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കൊമ്പു കോര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ലെന്ന് സിപിഐ മുഖപത്രം വിമര്‍ശിച്ചു.

മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ആരുടെയൊക്കെയോ പ്രീതി പിടിച്ചുപറ്റാനുമാണ് ഗവര്‍ണറുടെ ശ്രമം. മുന്‍പ് വിവാദമാക്കിയ വിഷയങ്ങളിലൊന്നും ഗവര്‍ണര്‍ക്ക് മേല്‍ക്കൈ നേടാനായില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.

ബിജെപിയുടെ ഓഫീസില്‍നിന്ന് എഴുതി നല്‍കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും സമീപനാളുകളില്‍ ചില ഉദാഹരണങ്ങളുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണെന്ന് മുഖപത്രം വിമര്‍ശിക്കുന്നു. ‘പല തവണ ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹാസ്യനാകേണ്ടിവന്ന മുന്‍കാല അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ക്കുന്നില്ലെന്നത് ആ പദവിയെയാണ് അപകീര്‍ത്തിപ്പെടുത്തുന്നത്. ഇതിന് മുമ്പ് വിവാദമുണ്ടാക്കിയ ഒരു വിഷയത്തിലും ഗവര്‍ണര്‍ക്ക് മേല്‍ക്കൈ നേടാനായില്ലെന്നതുപോകട്ടെ ജനകീയ അഭിപ്രായം അനുകൂലമാക്കുന്നതിനു പോലും സാധിച്ചില്ല. ഇത്രയുമേ ആ പദവിക്ക് അധികാരങ്ങളുള്ളൂ എന്ന് മനസിലാക്കാത്തത് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുടെ കുഴപ്പമാണ്. പദവിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ പിശകല്ല. മന്ത്രിസഭയും ഗവര്‍ണറുമായി വിയോജിപ്പുകള്‍ സ്വാഭാവികമാണ്. പക്ഷേ അത് അനാവശ്യ വിവാദത്തിലേയ്ക്ക് നയിക്കുന്നത് ആശാസ്യമാണോയെന്ന പരിശോധന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ – എന്ന് മുഖപത്രം പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here