gnn24x7

വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി ക്യൂബ

0
83
gnn24x7

ഹവാന: വെനസ്വേലയിലുണ്ടായ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ക്യൂബ. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടാനുള്ള യുഎസ് ആക്രമണത്തിനിടെയാണ് ക്യൂബയുടെ സായുധ സേനാംഗങ്ങളും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും അടക്കം 32 പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരസൂചകമായി രണ്ടുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായും ക്യൂബൻ സർക്കാർ അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ട ക്യൂബൻ പൗരന്മാരുടെ വെനസ്വേലയിലെ ദൗത്യം എന്തായിരുന്നെന്നോ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളോ ക്യൂബൻ സർക്കാർ വിശദീകരിച്ചിട്ടില്ല. 

ക്യൂബയും വെനസ്വേലയും ദീർഘകാലമായി സഖ്യകക്ഷികളാണ്. വെനസ്വേല നൽകുന്ന എണ്ണയ്ക്ക് പകരമായി ക്യൂബ വെനസ്വേലയ്ക്ക് സുരക്ഷാസഹായവും പിന്തുണയും നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് വെനസ്വേലയെ കടന്നാക്രമിച്ച് പ്രസിഡന്റ് നിക്കൊളാസ് മഡുറോയെയും ഭാര്യയെയും യുഎസ് റാഞ്ചിയത്. അമേരിക്കയിലേക്കുള്ള ലഹരിക്കടത്ത്, ആയുധം കൈവശംവെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരേ അമേരിക്ക ചുമത്തിയിരിക്കുന്നത്. യുഎസ് ആക്രമണത്തിൽ ആകെ 80 പേർ കൊല്ലപ്പെട്ടതായാണ് വിവരം.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7