gnn24x7

മമിതയെ തല്ലിയോ?.. പ്രതികരിച്ച് ബാല

0
297
gnn24x7

ചെന്നൈ: സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വണങ്കാന്‍. എന്നാല്‍ പിന്നീട് ചിത്രത്തിലെ നായകസ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് എന്ന സ്ഥാനത്ത് നിന്നും സൂര്യ പിന്‍മാറി. 

 മലയാള നടി മമിത ബൈജു ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തേണ്ടതായിരുന്നു. അതേ സമയം തന്നെ മമിതയെ ബാല ചിത്രത്തിന്‍റെ ഷൂട്ടിനിടെ തല്ലിയിരുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ സംവിധായകന്‍ ബാല തന്നെ ഇതില്‍ വിശദീകരണം നല്‍കുകയാണ്. 

ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറയുന്നത് ഇതാണ്, എന്‍റെ മകളെപ്പോലെയാണ് മമിത. അവളെ ഞാന്‍ അടിക്കുമോ? അല്ലെങ്കിലും പെണ്‍കുട്ടികളെ ആരെങ്കിലും അടിക്കുമോ. അവള്‍ ചെറിയ കുട്ടിയാണ്. എന്‍റെ ചിത്രത്തില്‍ അന്ന് മുംബൈയില്‍ നിന്ന് ഒരു മേയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ടായിരുന്നു. 

സാധാരണ ഞാന്‍ മേയ്ക്കപ്പ് ഇഷ്ടപ്പെടുന്നയാള്‍ അല്ല. എന്നാല്‍ ആ മേയ്ക്കപ്പ് ആര്‍ടിസ്റ്റിനും മമിതയ്ക്കും എനിക്ക് മേയ്ക്കപ്പ് വേണ്ടെന്ന് അറിയില്ല. അവര്‍ അവള്‍ക്ക് മേയ്ക്കപ്പ് ഇട്ടു. ഷോട്ട് റെഡിയായപ്പോള്‍ മമിത മേയ്ക്കപ്പ് ഇട്ട് വന്നു. അത് എനിക്ക് ഇഷ്ടമായില്ല, ആരാണ് മേയ്ക്കപ്പ് ഇട്ടതെന്ന് ചോദിച്ച് ഞാന്‍ കൈയ്യൊങ്ങി, ഇതാണ് മമിതയെ തല്ലി എന്ന തരത്തില്‍ വാര്‍ത്തയായതെന്ന് ബാല പറയുന്നു. അതേ സമയം ചിത്രത്തില്‍ നിന്നും പിന്‍മാറിയത് സംബന്ധിച്ച് മമിത നേരത്തെ വ്യക്തമാക്കിയിരുന്നു.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7