gnn24x7

ഭിന്നശേഷിക്കാർക്ക് ‘വർക് ഫ്രം ഹോം’ ആനുകൂല്യത്തിന് അർഹതയുണ്ടെന്നു ദുരന്ത നിവാരണ വകുപ്പ്

0
238
gnn24x7

തിരുവനന്തപുരം: ഗുരുതരമായ രോഗമുള്ള ഭിന്നശേഷിക്കാരും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ജനുവരി 20ലെ ഉത്തരവ് പ്രകാരമുള്ള ‘വർക് ഫ്രം ഹോം’ ആനുകൂല്യത്തിന് അർഹത ഉണ്ടെന്നു ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശനാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. ജനുവരി 20ലെ ഉത്തരവിൽ ഭിന്നശേഷിക്കാർക്ക് ‘വർക് ഫ്രം ആനൂകൂല്യം’ ഉണ്ടെന്നുള്ള കാര്യം വ്യക്തമാക്കിയില്ലെന്നതു സംബന്ധിച്ചു സർക്കാരിനും കമ്മിഷനും ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു.

ഭിന്നശേഷിക്കാരായ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ ആനുകൂല്യം അനുവദിച്ച് കേന്ദ്ര പഴ്സണൽ മന്ത്രാലയം ഉത്തരവ് ഇറക്കി. തുടർന്നു സംസ്ഥാനത്തും ആനുകൂല്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിസിക്കലി ചാലഞ്ച്ഡ് എംപ്ലോയീസ് യൂണിയൻ ഉൾപ്പെടെ വിവിധ സംഘടനകൾ രംഗത്തുവന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here