gnn24x7

പടക്കവുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ പൊട്ടിത്തെറി; യുവാവിനും മകനും ദാരുണാന്ത്യം

0
300
gnn24x7

പുതുച്ചേരി: പടക്കം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങവേ അച്ഛനും മകനും സ്‌ഫോടനത്തില്‍ മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തറിച്ചത്. കാട്ടുകുപ്പം സ്വദേശി കവിയരശനും (32) ഏഴുവയസുള്ള മകനുമാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് അപകടം.

മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ പടക്കവുമായി കവിയരശന്‍ ഭാര്യയുടെ വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു സ്‌ഫോടനം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേങ്ങള്‍ ചിന്നിച്ചിതറി. തൊട്ടടുത്തു കൂടി സ്‌കൂട്ടറില്‍ പോയ രണ്ടു പേര്‍ക്കും സ്‌ഫോടനത്തില്‍ പരുക്കേറ്റു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here