തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനക്കെതിരെയാണ് വ്യാപകമായി വ്യാജ പ്രചാരണം നടന്നത്. ഇത്തരത്തിലുള്ള 194 പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടെത്തി. അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നൽകി.
തിരുവനന്തപുരം സിറ്റിയിൽ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടും കേസാണ് രേഖപ്പെടുത്തിയത്. കൊല്ലം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഒന്നു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തിൽ പോസ്റ്റുകൾ നിർമിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































