gnn24x7

നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്രളയം

0
202
gnn24x7

ന്യൂഡൽഹി: നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്രളയം. 20,000ത്തോളം പേരാണ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനിടെ കമ്മിഷന് കത്തെഴുതിയത്. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി നൽകിയ പരാതിക്കു പുറമെയാണ് വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

ആയിരങ്ങൾ ഒപ്പുവച്ച പരാതികളായും ഒറ്റയ്ക്കും ഇ-മെയിലിലും മറ്റും കമ്മിഷന് പരാതികൾ ലഭിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗം ആപൽക്കരമാണെന്നും ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ നേരിട്ടുള്ള ആക്രമണമാണതെന്നും 2,200ലേറെ പേർ ഒപ്പുവച്ച ഒരു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7