പാലാ: പാലാ – പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. മിനി ബസിൽ യാത്ര കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62), പാലാ സ്വദേശികളായ മാർട്ടിൻ (58), ഉദയൻ (53), കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് പരിപാടി അവതരണത്തിനു പോയ പാലായിലുള്ള ട്രൂപ്പ് സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB