gnn24x7

‘സർക്കാർ അഭിഭാഷക നീചമായ രീതിയിൽ സേനാ മേധാവിയെ അപമാനിച്ചു, നടപടിയെടുത്തില്ല’: കെ.സുരേന്ദ്രൻ

0
349
gnn24x7

തിരുവനന്തപുരം: ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ലാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്.

ഹൈക്കോടതിയിലെ കേരള സർക്കാരിന്റെ അഭിഭാഷക നീചമായ രീതിയിൽ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സർക്കാർ ഒരു നടപടിയുമെടുത്തില്ല. സർക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here