തിരുവനന്തപുരം: എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനമൊഴിഞ്ഞതെന്നും ഗവർണ്ണർ വിശദീകരിച്ചു. ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉയർന്നത്. ക്രമക്കേടുകളെ കുറിച്ച് തനിക്കും പരാതി ലഭിച്ചെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb