ബെംഗളൂരു: അർജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ. കനത്ത മഴക്കൊപ്പം തന്ന ശക്തമായ കാറ്റും വീശുന്നുണ്ട്. ഗംഗാവലി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് 9 ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഇന്നാണ് അർജുന്റെ ലോറി പുഴയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്.
ഇന്നലെ സോണാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് തന്നെയാണ് ലോറിയുള്ളതെന്നും സ്ഥിരീകരണമുണ്ട്. ലോറി പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. എന്നാൽ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ഇന്ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയിൽ ഡൈവർമാർക്ക് ഇറങ്ങാൻ സാധിക്കുന്നില്ല. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി നിൽക്കുന്നത് മഴയാണ്.
ലോറി കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ന് രാത്രിയും രക്ഷാപ്രവർത്തനം തുടരുമെന്നാണ് നാവിക സേന അറിയിച്ചിരുന്നത്. എന്നാൽ രാത്രിയിൽ തെരച്ചിൽ നടത്തില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































