കൊച്ചി: കൊച്ചിയിൽ ഇന്ന് കനത്ത മഴയാണുണ്ടായത്. രണ്ട് മണിക്കൂറിൽ ഏഴ് സെന്റീമീറ്റർ മഴയാണ് എറണാകുളത്ത് പെയ്‌തിറങ്ങിയത് എന്നാണ് റിപ്പോർട്ട്. തൃക്കാക്കര, കളമശ്ശേരി, കാക്കനാട് ഉൾപ്പെട താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ പെയ്ത അതിശക്തമായ മഴയ്ക്ക് കാരണം ലഘുമേഘവിസ്ഫോടനമാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ വിലയിരുത്തി.
തുടർച്ചയായി പെയ്‌ത കനത്തമഴയിൽ എറണാകുളം ജില്ലയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൃക്കാക്കര നഗരസഭയിൽ പലയിടത്തുംവീടുകളിൽ വെള്ളം കയറി. കാക്കനാട് പാട്ടുപുര നഗറിൽ മണ്ണിടിഞ്ഞു വീണു. ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. കളമശ്ശേരി നഗരസഭയിൽ അൻപതോളം വീടുകളിലാണ് വെള്ളം കയറിയത്. ജില്ലയിൽ കനത്ത മഴയേയും വെള്ളക്കെറ്റിനെയും തുടർന്ന് ഗതാഗതം സ്തംഭിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb