gnn24x7

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സേനകളിലെ അച്ചടക്ക ലംഘനങ്ങൾ പരിഹരിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി

0
324
gnn24x7

കൊച്ചി: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സേനകളിലെ അച്ചടക്ക ലംഘനങ്ങൾ പരിഹരിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി . കൊച്ചിയിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയായ ദിവ്യമോളെ നർസാപ്പൂരിലേക്ക് സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്‍റെ  നിരീക്ഷണം. സിഐഎസ്എഫ് പോലുളള  സേനാ വിഭാഗങ്ങളിൽ  അച്ചടക്ക ലംഘനം തടയുന്നതിനായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ മേലധികാരികൾക്ക് അധികാരമുണ്ട് .അത്തരം സ്ഥലം മാറ്റങ്ങളെ  ശിക്ഷാ നടപടിയായി കണക്കാക്കാനും കഴിയില്ല. അത്തരം നടപടികളിൽ   ഇടപെടാനാകില്ലെന്നും  കോടതി അറിയിച്ചു. 

gnn24x7