gnn24x7

ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

0
421
gnn24x7

മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് പൊതുമേഖലയില്‍ ജൂലൈ എട്ടാം തീയ്യതി മുതല്‍ 12 വരെ അവധിയായിരിക്കുമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബലി പെരുന്നാള്‍ ദിനമായ ജൂലൈ ഒന്‍പത് ശനിയാഴ്ച രാജ്യത്തെ പൊതുമേഖലയ്‍ക്ക് ദ്രാന്ത്യ അവധിയായതിനാല്‍ അതിന് പകരം ജൂലൈ 12ന് അവധി നല്‍കുമെന്നാണ് അറിയിപ്പ്

ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ജൂലൈ ഒന്‍പതിനാണ് ബലി പെരുന്നാള്‍. ജൂണ്‍ 29ന് സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്. അറബി മാസമായ ദുൽഖഅ്ദ് ജൂണ്‍ – 29ന് അവസാനിക്കുകയും ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഹജ്ജ് ജൂണ്‍ – 30ന് തുടങ്ങുകയും ചെയ്‍തു. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.  

gnn24x7