gnn24x7

അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം; മൂന്നു ഡ്രോണുകൾ നശിപ്പിച്ചു

0
798
gnn24x7

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിക്കു നേരേ വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. മൂന്നു ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഡ്രോൺ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതിച്ചതായും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ഒരു മാസത്തിനിടെ ഇതു നാലാം തവണയാണ് ഹൂതി വിമതർ അബുദാബിക്കു നേരേ ആക്രമണം നടത്തുന്നത്. ഒടുവിലത്തെ മൂന്നു ആക്രമണശ്രമങ്ങളേയും യുഎഇ തടഞ്ഞു നശിപ്പിച്ചിരുന്നു. ഏതു ഭീഷണികളേയും നേരിടാൻ രാജ്യം സന്നദ്ധമാണെന്നും സുരക്ഷിതമായിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

gnn24x7