gnn24x7

വിശ്വാസികൾക്കൊരു പക്ഷമുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമാകണം; പശ്ചിമേഷൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ

0
432
gnn24x7

വത്തിക്കാൻ: പശ്ചിമേഷൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷൻ സംഘർഷത്തിൽ വിശ്വാസികൾക്കൊരു പക്ഷമുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സമാധാനത്തിനായി ഒക്ടോബർ 27 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആ​ഹ്വാനം ചെയ്ത മാർപാപ്പ ദിനാചരണത്തിൽ പങ്കുചേരാൻ ഇതരമതവിശ്വാസികളെയും ക്ഷണിച്ചു. സമാധാനത്തിനായി പ്രാർത്ഥനയും സമർപ്പണവും നൽകണമെന്നും മാനുഷിക ദുരന്തം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും മാർപാപ്പ പറഞ്ഞു. ആയുധങ്ങളെ നിശ്ശബ്ദമാക്കൂ സമാധാനത്തിനായി ശബ്ദിക്കൂ എന്നും മാർപാപ്പ ആ​ഹ്വാനം ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7