ന്യൂഡൽഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും ഇതോടെ 12.5 ശതമാനമായി ഉയർന്നു. ഇറക്കുമതി തീരുവയ്ക്ക് പുറമെ മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നുണ്ട്.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്ധിപ്പിച്ചതിനെ തുടർന്ന് 1 കിലോ സ്വർണത്തിന് 2.5 ലക്ഷം രൂപയിൽ കൂടാൻ സാധ്യതയുണ്ട്. ഇതോടെ സ്വർണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവ വരുമ്പോൾ മൊത്തം തീരുവ വീണ്ടും വർധിക്കും.