gnn24x7

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്കുകൂടി കോവിഡ്, 20,046 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി 13.49

0
554
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. ഇതുവരെ 2,80,75,527 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേര്‍ രോഗമുക്തി നേടി.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,97,834 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,799 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 29,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2607 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

gnn24x7