gnn24x7

തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി

0
835
gnn24x7

തൃശൂർ: തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. പ്രതി സഹോദരൻ കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു മദ്യപിച്ച് ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്നു സാബു പൊലീസിനോട് പറഞ്ഞു.

gnn24x7