gnn24x7

അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; ഡിവൈഎഫ്ഐ അനുപമയ്ക്കൊപ്പമെന്ന് എ.എ.റഹിം

0
321
gnn24x7

തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമ.എസ്.ചന്ദ്രന്റെ നിലപാടിനൊപ്പമാണ് സംഘടനയെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സംഘടനയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും റഹിം കൂട്ടിച്ചേർത്തു.

നിയമപരമായ പ്രശ്നമായതിനാൽ നിയമപരമായിതന്നെ പരിഹരിക്കപ്പെടണം. വിഷയത്തിൽ നിയമപരമായി തന്നെയാണ് ഇടപെട്ടതെന്നാണ് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജുഖാൻ സംഘടനയോട് പറഞ്ഞിരിക്കുന്നതെന്നും റഹിം വ്യക്തമാക്കി.

gnn24x7