ഭോപ്പാൽ: ഷാദോൽ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ 11 കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായി. കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി ഡോ. പ്രഭുരം ചൗധരി പറഞ്ഞു.
രണ്ട് ദിവസം മുതൽ ഏഴ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. കൂടാതെ ആശുപത്രിയിൽ ആറ് കുട്ടികൾ ഗുരുതരാവസ്ഥയില്‍ തുടരുന്നുണ്ട്. ‘മികച്ച ചികിത്സ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേസ് വിശകലനം ചെയ്യുന്നതിനായി ആശുപത്രി സന്ദർശിച്ച രണ്ട് സ്പെഷ്യലിസ്റ്റുകൾ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.