gnn24x7

ഇന്ത്യയിൽ 1,270 ഒമിക്രോണ്‍ കേസുകള്‍; രോഗബാധയിൽ കേരളം മൂന്നാമത്

0
649
gnn24x7

ന്യൂഡൽഹി: രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 109 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച കേരളമാണ് മൂന്നാമത്. ആറു സംസ്ഥാനങ്ങളില്‍ 50ൽ കൂടുതല്‍ കേസുകളുണ്ട്.

രാജ്യത്ത് കോവിഡ് പ്രതിദിന രോഗബാധയും ഉയര്‍ന്നു. പ്രതിദിന കോവിഡ് കേസുകള്‍ 27 ശതമാനം വര്‍ധിച്ചു. രാജ്യത്തെ ഏറെ ആഘാതമേല്‍പ്പിച്ച കോവിഡ് രണ്ടാംതരഗത്തിന്‍റെ മൂര്‍ധന്യാവസ്ഥ പിന്നിട്ട് എട്ടുമാസമാകുമ്പോഴാണ് വീണ്ടും ആശങ്കയുടെ കണക്കുകള്‍. 24 മണിക്കൂറിനിടെ 16,764 പേര്‍ കോവിഡ് പോസറ്റീവായി. 220 ജീവന്‍ നഷ്ടമായി. 91,361 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തിയിരിക്കുകയാണ്.

gnn24x7