ചൊവ്വാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയറിൽ ബസും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പുരാണി ചവാനി പ്രദേശത്താണ് അപകടം ഉണ്ടായത്. മരിച്ചവരിൽ 12 സ്ത്രീകളും ഓട്ടോറിക്ഷയിലെ ഡ്രൈവറും ഉൾപ്പെടുന്നു. എട്ട് സ്ത്രീകളും ഓട്ടോ ഡ്രൈവറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ മരിച്ചു.
രാവിലെ 7 മണിയോടെ ‘അങ്കണവാടി കേന്ദ്രത്തിൽ’ പാചകക്കാരായ സ്ത്രീകൾ ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ഗ്വാളിയർ എസ്പി അമിത് സംഘി പറഞ്ഞു. അതേസമയം, മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.