gnn24x7

രാജ്യത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം 15,712; മരിച്ചവരുടെ എണ്ണം 507 ആയി

0
289
gnn24x7

ന്യൂഡല്‍ഹി: രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍

പുതുച്ചേരിയിലെ മാഹിയിലും കര്‍ണാടകയിലെ കുടകിലും കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ പുതിയതായി 1,334 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് . കൂടാതെ 27 പേര്‍ മരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 507 ആയി.  രാജ്യത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 2,231 പേര്‍ രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധയേറ്റ് ഗുരുതരമായും അതീവഗുരുതരമായും തുടരുന്നവരെ ചികിത്സിക്കാനായി രാജ്യത്ത് 755  പ്രത്യേക കോവിഡ് ആശുപത്രികളും 1,389 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം രാജ്യത്താകമാനം ഇതിനോടകം 3,86,791 ടെസ്റ്റുകള്‍നടത്തിയെന്ന് ഐ.സി.എം.ആര്‍. വക്താവ് ഡോ. രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. 37,173 ടെസ്റ്റുകള്‍ നടത്തിയത് ശനിയാഴ്ചയാണ്. ഇതില്‍ 29,287 ടെസ്റ്റുകള്‍ ഐ.സി.എം.ആര്‍. ലാബുകളിലും 7,886 ടെസ്റ്റുകള്‍ സ്വകാര്യലാബുകളിലുമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന മെയ് 3 വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ബാധിതര്‍ അധികമായുളള ഹോട്ട്‌സ്‌പോട്ടുകളില്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ ഏപ്രില്‍ 20ന് ശേഷവും ഒരു ഇളവും അനുവദിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here