അസമിലെ നാഗോൺ-കാർബി ആംഗ്ലോംഗ് ജില്ലയുടെ അതിർത്തിയിലുള്ള കുന്നിൽ 18 കാട്ടാനകളെ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ഇടിമിന്നലേറ്റ് കാട്ടാനകൾ കൊല്ലപ്പെട്ടിരിക്കാമെന്ന് വനംവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ വ്യാഴാഴ്ച വൈകിട്ടോടെ മാത്രമാണ് വനംവകുപ്പ് അധികൃതർക്ക് അവിടെയെത്താനായത്. അവിടെ രണ്ട് ഗ്രൂപ്പുകളയാണ് ആനകളുടെ മൃതദേഹം കണ്ടെത്തിയത്. 14 ആനകളുടെ മൃതദേഹം മലയുടെ മുകളിൽ നിന്നാണ് കണ്ടെത്തിയത്. നാലെണ്ണത്തിന്‍റേത് അടിവാരത്ത് നിന്നും’ എന്നാണ് അമിത് സഹായിയുടെ വാക്കുകൾ.








































