gnn24x7

മധ്യപ്രദേശില്‍ 22 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് ബി.ജെ.പിയില്‍ ചേർന്നു

0
276
gnn24x7

ഭോപ്പാല്‍: മധ്യപ്രദേശില്‍ 22 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് ബി.ജെ.പിയില്‍ ചേരും. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയാണ് ഇക്കാര്യം അറിയിച്ചത്.

22 നേതാക്കളും ജ്യോതിരാദിത്യസിന്ധ്യയോടൊപ്പം ഇന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് നിലവിലെ സീറ്റുകള്‍ നല്‍കാനാണ് ധാരണ.

ഇക്കാര്യത്തില്‍ ബി.ജെ.പി അധ്യക്ഷനുമായി സംസാരിച്ചുവെന്നും ഇത് സംബന്ധിച്ച ഉറപ്പ് നദ്ദയില്‍ നിന്നും ലഭിച്ചുവെന്നും സിന്ധ്യ പറഞ്ഞു.

നേരത്തെ ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിരുന്നു. കമല്‍നാഥ് സര്‍ക്കാര്‍ രാജിവെക്കുന്നതിന് മുന്‍പായിരുന്നു സ്പീക്കര്‍ രാജി സ്വീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here