ന്യുഡൽഹി: ഡൽഹിയിൽ കോറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പത്തോ നൂറോ കേസുകളല്ല മറിച്ച് 472 കേസുകളാണ്. ഇതൊടെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8470 ആയി.
ഇതിൽ 3045 പേർ രോഗമുക്തരാകുകയും 115 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഏകദേശം പതിനയ്യായിരത്തോളം പേർ വീടുകളിൽ quarantine ൽ ആയതുകൊണ്ട് ഇനിയും രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഇതിനിടയിൽ ജനങ്ങളുടെ ആവശ്യം പൊതുഗതാഗതവും, മെട്രോയും ആരംഭിക്കണമെന്നാണെന്നും അതിനെ കുറിച്ച് സർക്കാർ വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഇനി അതൊക്കെ തുടങ്ങിയാൽ ഡൽഹിയുടെ അവസ്ഥ എന്താകുമെന്ന് കാത്തിരുന്നു കാണാം.






































