gnn24x7

കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് അഞ്ചുപേർ മരിച്ചു

0
230
gnn24x7

ബംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ  പിടിച്ച് അഞ്ചുപേർ മരിച്ചു.  വിജയപുരയിൽ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. 

ഇന്ന് പുലർച്ചെ ചിത്രദുർഗ ജില്ലയിൽ  കെ. ആർ. ഹള്ളിയിവെച്ചാണ് തീപിടുത്തമുണ്ടായത്.   27 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.  അപകടസമയം ബസിൽ 32 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.  മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമാണ് വെന്തുമരിച്ചത്.  ബാക്കിയുള്ള പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ബസിന് തീപിടിക്കാനുള്ള കാരണം എഞ്ചിൻ തകരാർ ആണെന്നാണ് പ്രാഥമിക നിഗമനം.  സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഹിരിയൂർ എസ്പി അറിയിച്ചു.  സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here