gnn24x7

ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചതായി പഠനം; ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്

0
481
gnn24x7

ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചതായി വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജനുവരിമുതൽ 2021 ജൂൺവരെയുള്ള പഠന കാലയളവിലെ കണക്കാണിത്. ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യനുമായി ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.

അതേസമയം ഔദ്യോഗിക കണക്കനുസരിച്ച് 4.18 ലക്ഷം പേരാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അതേസമയം ഇതിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

gnn24x7