മുസാഫര്‍ നഗര്‍: ലോക് ഡൗണിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്ക് നടന്ന് പോവുകയയായിരുന്ന അതിഥി തൊഴിലാളികള്‍ ബസ്സിടിച്ചു മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യു.പിയിലെ മുസാഫര്‍ നഗറില്‍ വെച്ചാണ് അതിഥി തൊഴിലാളികളെ ബസ്സിടിച്ചത്. പഞ്ചാബില്‍ നിന്ന് ബീഹാറിലെ സ്വന്തം നാട്ടിലേക്ക് നടന്നും പോകുംവഴിയാണ് അപകടം നടന്നത്.
ബസ്സില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
മരിച്ച അതിഥി തൊഴിലാളികളുടെ വിലാസം തിരിച്ചറിയാന്‍ ശ്രമം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നേരത്തെ ഔറംഗാബാദല്‍ തീവണ്ടിക്കടിയില്‍പ്പെട്ട് അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ചരക്കു വണ്ടി കയറുകയായിരുന്നു.




































