gnn24x7

ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍

0
306
gnn24x7

ഭോപാല്‍: ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വീട്ടില്‍നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയുടെ കയ്യുകളും കാലുകളും കയറുപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരായയെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ഇരു കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. കുട്ടിയുടെ കണ്ണുകള്‍ നീരുവെച്ചിരിക്കുന്നതിനാല്‍ റെറ്റിനയില്‍ പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍ പൊലീസുദ്യോഗസ്ഥരെ അറിയിച്ചു.

കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും എസ്.പി ഹേമന്ത് ചൗഹാന്‍ പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പ്രതിപലം പ്രഖ്യാപിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അയല്‍വീട്ടിലേക്ക് പോയതാണ് കുട്ടിയെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. അതിന് പിന്നാലെ കുട്ടിയെ കാണാതാവുകയായിരുന്നു.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മധ്യപ്രദേശില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഷാപുരയില്‍ കഴിഞ്ഞ ദിവസം അന്ധയായ യുവതിയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here