ന്യൂഡല്‍ഹി: തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ.
14 സംസ്ഥാനങ്ങളിലായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 336 പുതിയ കോവിഡ് -19 കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2301 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുവരെ 157 രോഗികൾ സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മൊത്തം കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ രാജ്യത്ത് 2301 ആയി ഉയർന്നതായി സർക്കാർ അറിയിച്ചു. ഇതുവരെ 157 രോഗികൾ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍, തബ്‌ലീഗി ജമാഅത്ത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത് എന്ന്
അദ്ദേഹം എടുത്തു പറഞ്ഞു. തബ്‌ലീഗി ജമാഅത്തില്‍ പങ്കെടുത്ത 647 പേർക്കാണ് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, 14 സംസ്ഥാനങ്ങളിലായി വൈറസ് ബാധ വ്യാപിക്കുന്നതിനും ഇത് കാരണമായി, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തബ്‌ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട 647 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 14 സംസ്ഥാനങ്ങളില്‍ അതായത്, ആൻഡമാൻ നിക്കോബാർ, അസം, ഡല്‍ഹി, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ഝാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു’ അദ്ദേഹം പറഞ്ഞു.
കൂടാതെ, ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവത്തനങ്ങളെ തടസ്സപ്പെടുത്തുന്ന യാതൊരു നടപടിയും സ്വീകാര്യമല്ല എന്നും അദ്ദേഹം അറിയിച്ചു. ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആരോഗ്യ പ്രവത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ, ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകര്‍ നേഴ്സുമാരോട് അപമര്യാദയായി പെരിമാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അതേസമയം , രാജ്യത്താകമാനം 9,000 തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ കണ്ടെത്തുകയും അവരെ ക്വാറന്റൈനിലാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരിയ്ക്കുകയാണ്.