ഷിംല: ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തിക്കടുത്ത മഞ്ഞിടിച്ചലിൽ 384 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാത്രിയിൽ കരസേന നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ബിആർഒ ക്യാമ്പിൽ കുടുങ്ങിയ 150 ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സ് (ജിആർഇഎഫ്) ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
ഇപ്പോഴും മഞ്ഞുവീഴ്ചയിൽ കുടുങ്ങിക്കിടക്കുന്നവരോ അല്ലെങ്കിൽ ജോലിസ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരോ തിരയുന്നതിനായി രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഈ പ്രദേശത്ത് കനത്ത മഴയും മഞ്ഞും അനുഭവപ്പെടുന്നുണ്ടായിരുന്നു.
ഒന്നിലധികം മണ്ണിടിച്ചിൽ കാരണം നാലോ അഞ്ചോ സ്ഥലങ്ങളിൽ റോഡ് പ്രവേശനം നിർത്തിവച്ചു. ഇന്നലെ രാത്രി മുതൽ റോഡിലേയ്ക്ക് വീണ മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും സൈന്യം അറിയിച്ചു.









































