gnn24x7

ഗുജറാത്തിലെ കൊവിഡ് 19 ആശുപത്രിയില്‍ തീപിടുത്തം. എട്ട് രോഗികള്‍ മരിച്ചു

0
320
gnn24x7

അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് 19 ആശുപത്രിയില്‍ തീപിടുത്തം. എട്ട് രോഗികള്‍ മരിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചത്. 40 ഓളം കൊവിഡ് രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അഹമ്മദാബാദ് നവരംഗ്പുരയിലെ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.

അഗ്‌നിരക്ഷസേനയും ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

gnn24x7