gnn24x7

ആന്ധ്രയിലെ വിഷ വാതക ചോര്‍ച്ചയ്ക്ക് പിന്നലെ തമിഴ്‌നാട്ടില്‍ ബോയിലർ സ്ഫോടന൦; 8 പേര്‍ക്ക് പരിക്ക്

0
275
gnn24x7

ചെന്നൈ: ആന്ധ്രയിലെ വിഷ വാതക ചോര്‍ച്ചയ്ക്ക് പിന്നലെ തമിഴ്‌നാട്ടില്‍  ബോയിലർ സ്ഫോടന൦.

തമിഴ്‌നാട്ടിലെ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ്  വ്യാഴാഴ്ച വൈകുന്നേരം പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രഥമശുശ്രൂഷയ്ക്ക് ശേഷം പരിക്കേറ്റ എല്ലാവരെയും ട്രിച്ചിയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

തമിഴ്‌നാട്ടിലെ പൊതുമേഖലാ സ്ഥാപനമായ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ (എന്‍എല്‍സി).
അപകടത്തില്‍പ്പെട്ടവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്നും  സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും എൻ‌എൽ‌സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാകേഷ് കുമാർ പറഞ്ഞു. 3 ബോയിലറുകളില്‍ പ്രവര്ത്തനം നിര്‍ത്തിവച്ചതായും  അദ്ദേഹം  പറഞ്ഞു.
 
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍നിന്നുണ്ടായ വിഷവാതക ചോര്‍ച്ചയെത്തുടര്‍ന്ന് 11 പേര്‍ മരിക്കാനിടയായ സംഭവത്തിന്‍റെ  നടുക്കം വിട്ടുമാറുന്നതിന് മുന്‍പാണ് തമിഴ്‌നാട്ടിലും ദുരന്തം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here