ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഹരിപരിഗാം ഗ്രാമത്തിലെ വീട്ടിൽ തീവ്രവാദികൾ സ്‌പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ മകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ചയാണ് ആക്രമണം നടന്നത്. അക്രമികളെ കണ്ടെത്താനായി സുരക്ഷാ സേന തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. എസ്പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. മകൾ റാഫിയ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ളത്.






































