തൃശ്ശൂർ: ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി ട്രാക്ക്മാൻ കൊല്ലപ്പെടുകയും സഹപ്രവർത്തകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് അപകടം സംഭവിച്ചത്. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷകുമാര്‍(40) ആണ് മരിച്ചത്.
രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിംഗ് നടത്തുകയായിരുന്നു ഇരുവരും. ഇതിനിടെ രാജധാനി എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയ ഹര്‍ഷകുമാറിനേയും മറ്റൊരു ട്രാക്ക്മാന്‍ വിനീഷിനേയും പിന്നിലൂടെ എത്തിയ എഞ്ചിന്‍ ഇടിക്കുകയായിരുന്നു.
ഹര്‍ഷകുമാർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിക്കുകയും, വിനീഷിനെ ജൂബിലി മിഷൻ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.