gnn24x7

അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

0
332
gnn24x7

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാംലീല മൈതാനത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പ്രതിനിധികള്‍ മുഖ്യാതിഥിയായി എത്തും.
കെജരിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പത്ത് മണിക്കാണ് ചടങ്ങ് ആരംഭിക്കുക. ചടങ്ങില്‍ ഡല്‍ഹിയിലെ എല്ലാ മേഖലയെയും പ്രതിനീധികരിച്ച് 50 പേരുണ്ടാവും.

കെജരിവാളനെ കൂടാതെ മനീഷ് സിസോഡിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗഹലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 

ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പ്രാദേശിക നേതാക്കള്‍ ചടങ്ങിനെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ ഡല്‍ഹിക്ക് പുറത്തുള്ള നേതാക്കളെയോ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. 

കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമാദിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനം ഇന്നായത്‌ കൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ന് പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. 

gnn24x7