gnn24x7

ആദായ നികുതി റിട്ടേൺ നൽകാൻ സാവകാശം; നിർമ്മല സീതാരാമൻ

0
330
gnn24x7

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലക്ഷം കോടി പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ആത്മ നിർഭർ ഭാരതിന്റെ അർത്ഥം പറഞ്ഞുകൊണ്ടാണ് ധനമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചത്. 

സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ആദായനികുതി റിട്ടേൺ നൽകേണ്ട തീയതി നീട്ടിയതായി ധനമന്ത്രി അറിയിച്ചു.  ഇതനുസരിച്ച് ജൂലൈ 30 ന് അടക്കേണ്ട റിട്ടേൺ നവംബർ 30 ന് ഉള്ളിൽ നല്കിയാൽ മതി. മാത്രമല്ല TDS,DCS നിരക്കുകളും 25 ശതമാനം കുറച്ചിട്ടുണ്ട്.

ഈ ആനുകൂല്യം ശമ്പളേതര വിഭാഗത്തിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാടക, പലിശ, കരാർ തുക, ലാഭവിഹിതം, കമ്മീഷൻ ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണിത്. ഇതിലൂടെ അൻപതിനായിരം കോടിയുടെ പണലഭ്യത അധികമായുണ്ടാകും. 

കൂടാതെ ടാക്സ് ഓഡിറ്റിനുള്ള അവസാനതീയതി സെപ്റ്റംബർ 30 ൽ നിന്നും ഒക്ടോബർ 31ലേക്ക് മാറ്റിയിട്ടുണ്ട്. 

ധനമന്ത്രിയുടെ സുപ്രധാന പാഖ്യാപങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു..  

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 20000 കോടി

ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാൻ 10000 കോടി.

പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സർക്കാർ അടയ്ക്കും.

നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.

സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല

ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്ക് 45000 കോടി രൂപ വായ്പയായി നൽകും

ഊർജ വിതരണകമ്പനികൾക്ക് 90000 കോടി രൂപയുടെ സഹായം

കടപത്രങ്ങൾ വഴി പണം സമാഹരിക്കാൻ പദ്ധതി. ആദ്യത്തെ 20 ശതമാനം കടപത്രങ്ങൾ കേന്ദ്രസർക്കാർ വാങ്ങും

മേക്ക് ഇൻ പദ്ധതിക്ക് കൂടുതൽ മുൻതൂക്കം.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം നവംബർ 30 വരെ നീട്ടി.

ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. പുതിയ നിരക്ക് നാളെ മുതൽ 2021 മാർച്ച് 31 വരെ ബാധകം

ആദായനികുതി സമർപ്പിക്കുന്നതിൽ 25 ശതമാനം ഇളവ് അനുവദിച്ചതോടെ സാധാരണക്കാർക്ക് 50000 കോടി രൂപയുടെ ആശ്വാസം ലഭിക്കും.

 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here