gnn24x7

തമിഴ്‌നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 7 ആയി

0
327
gnn24x7

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 69 വയസുകാരനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി.

ഇന്ന് പുതുതായി 69 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 690 ആയെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.

ഇന്ന് രോഗം ബാധിച്ചവരില്‍ 63 പേര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളില്‍ 636 പേരും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണെന്നും ബീല രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ബീലാ രാജേഷ് നേരത്തെ അറിയിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ആരോഗ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

gnn24x7