ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുമായി എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 263 പേരാണ് വിമാനത്തിലുള്ളത്.
വിദ്യാർഥികളെ ഇന്ത്യയിൽ മടക്കി എത്തിക്കാൻ എയര്‍ ഇന്ത്യയുടെ ബോയിങ്ങ് 777 വിമാനമാണ് ഉപയോഗിച്ചത്. 12 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം റോമിലെ ഫ്യൂമിച്ചീനൊ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച മിലാലിന്‍ നിന്ന് 230 ഇന്ത്യക്കാരെ എയര്‍ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. റോമിലെ ഫ്യൂമിച്ചീനൊ എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം ഡൽഹിയിൽ എത്തിയത്.






































