gnn24x7

അംബേദ്കര്‍ പോസ്റ്ററൊട്ടിച്ചു; ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

0
418
gnn24x7

രാജസ്ഥാനിലെ 21 കാരനായ ദലിത് യുവാവ് ഒബിസി സമുദായത്തിൽപ്പെട്ട ഒരു സംഘം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചു.

ജൂണ്‍ 5 നാണ് അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചുവെന്ന് പറഞ്ഞ് വിനോദിനെ ക്രൂരമായി യുവാക്കൾ മര്‍ദ്ദിച്ചത്. രണ്ട് ദിവസത്തിന് ശേഷം ശ്രീഗംഗനഗറിലെ ആശുപത്രിയിൽ വച്ച് വിനോദ് മരിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികൾക്കെതിരെ വിനോദ് നേരത്തെ പോലീസിൽ പരാതി നല്‍കിയിരുന്നു. ഹനുമാന്‍ ചാലിസയുടെ നോട്ടീസ് സ്‌കൂളില്‍ വിതരണം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ വിനോദ് നിരസിച്ചതിനെത്തുടര്‍ന്ന് ഇരുവരും ജാതിയധിക്ഷേപം നടത്തിയെന്നായിരുന്നു വിനോദ് നല്‍കിയ പരാതി.

gnn24x7