gnn24x7

ചൈനയെ വിമര്‍ശിച്ചും ഇന്ത്യയെ അഭിനന്ദിച്ചും അമേരിക്ക

0
246
gnn24x7

വാഷിംഗ്ടണ്‍: ചൈനയെ വിമര്‍ശിച്ചും ഇന്ത്യയെ അഭിനന്ദിച്ചും അമേരിക്ക. 1959 മുതല്‍ ദലൈലാമയ്ക്ക് അഭയം നല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ദലൈലാമയ്ക്ക് 85ാം പിറന്നാള്‍ ആശംസിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ പ്രതികരണം.

1959 മുതല്‍ ദലൈലാമയ്ക്കും ടിബറ്റുകാര്‍ക്കും ആതിഥേയത്വം വഹിച്ചതിന് ഞങ്ങള്‍ ഇന്ത്യയോട് നന്ദി പറയുന്നു,  എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സ് (എസ്സിഎ) ബ്യൂറോ തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്.

ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അപമാനകരമായ പ്രചാരണവും ഉപദ്രവും കാരണം ടിബറ്റന്‍ ജനതയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തികരിക്കപ്പെടുന്നില്ല എന്നത് ദുഃഖകരമായ കാര്യമാണെന്ന് യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.

ടിബറ്റിലെ ചൈനീസ് അധിനിവേശത്തിന് പിന്നാലെയാണ് ദലൈലാമാ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നിലവില്‍ ഒരുലക്ഷത്തിന് മുകളില്‍ ടിബറ്റുകാര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്.

ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയ നടപടി ചൈനക്കും ഇന്ത്യയ്ക്കും ഇടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here