gnn24x7

അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു.. !

0
274
gnn24x7

ന്യുഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹി എയിംസിൽ  പ്രവേശിപ്പിച്ചു.  ഇന്നലെ അർദ്ധരാത്രിയോടെയാണ്  അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുളള ഡോക്ടർമാരുടെ  നിരീക്ഷണത്തിലാണ് അദ്ദേഹം.  

കൊറോണ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ച  ഫലം  നെഗറ്റീവായത്തോടെ ആശുപത്രി വിട്ടിരുന്നു.  അദ്ദേഹത്തിന്  3-4 ദിവസമായി തളർച്ചയും ശരീര വേദനയും ആയിരുന്നു.  അതിനെ തുടർന്നാണ്  അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 

അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  ആശുപത്രിയിൽ കഴിഞ്ഞുകൊണ്ട്  അദ്ദേഹം തന്റെ കർത്തവ്യങ്ങൾ  നിർവഹിക്കുമെന്ന്മെഡിക്കൽ ബുള്ളറ്റിനിൽ വികതമാക്കുന്നുണ്ട്. 

gnn24x7