gnn24x7

ഉംപുണ്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
270
gnn24x7

ന്യൂദല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ അഞ്ചാം വിഭാഗത്തില്‍പ്പെട്ട അതി തീവ്രതയാര്‍ന്ന ഗണമാണ് സൂപ്പര്‍ സൈക്ലോണ്‍.

മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാറ്റ് ബുധനാഴ്ചയോടെ ഒഡീഷയുടെയുടെയും പശ്ചിമ ബംഗാളിന്റെയും തീരം തൊടുമെന്നാണ് കണക്കാക്കുന്നത്.

ബംഗ്ലാദേശിലെ ഹത്യ ദ്വീപിനും പശ്ചിമ ബംഗാളിലെ സിഗയ്ക്കുമിടയിലാണ് ഉംപുണ്‍ കരയിലേക്കെത്തുക.

അതേസമയം ബുധനാഴ്ച കരയിലേക്കടുക്കുന്ന ഉംപുണ്‍ ഒഡീഷയില്‍ കനത്ത നാശത്തിന് കാരണമാകുമെന്നും ഒഡിഷയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഉമാശങ്കര്‍ പറഞ്ഞു.

കാറ്റില്‍ മണ്ണിടിച്ചിലുണ്ടായാല്‍ ഉത്തര ഒഡീഷയുടെ തീരത്ത് കനത്ത ആഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ ബലാസോര്‍, ഭദ്രക്, ജജ്പൂര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ ജില്ലകളെയാണ് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഉംപുണ്‍ നാലാം വിഭാഗത്തില്‍പ്പെടുന്ന മാരക ശേഷിയുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.

ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ അതിവേഗത്തിലാണ് കാറ്റിന് ശക്തിപ്രാപിക്കുന്നതെന്നാണ് വിവരങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here