തിരുവനന്തപുരം: 21 വർഷത്തിന് ശേഷമാണ് ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ രൂപപ്പെടുന്നത്. 1999ലെ ഒഡിഷ സൂപ്പർ സൈക്ലോണിന്’ ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അദ്യ സൂപ്പർ സൈക്ലോൺ ആണ് ‘ഉം പുൻ ‘.
അറബിക്കടലിൽ കഴിഞ്ഞ വർഷം സൂപ്പർ സൈക്ലോൺ രൂപപ്പെട്ടിരുന്നു. 2019 ലെ ക്യാർ സൂപ്പർ സൈക്ലോണാണ് അറബിക്കടലിൽ കഴിഞ്ഞ വർഷം രൂപപ്പെട്ടത്. അതിന് മുൻപ് 2007 ൽ ഗോനു സൂപ്പർ സൈക്ലോൺ അറബിക്കടലിൽ രൂപ്പെട്ടിരുന്നു.
ഉം പുൻ ശക്തികുറയുന്നു
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട’ ഉം പുൻ’ സൂപ്പർ സൈക്ലോൺ അടുത്ത മണിക്കൂറിൽ ശക്തി കുറഞ്ഞു അതി ശക്തമായ ചുഴലിക്കാറ്റായി മാറും. മെയ് 20 ന് വൈകുന്നേരം സുന്ദർബൻ അടുത്ത് പശ്ചിമ ബംഗാളിലെ ഡിക, ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ പ്രവേശിക്കും.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ വീണ്ടും ശക്തി കുറഞ്ഞു അതി തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.ഒഡിഷ പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാം ഘട്ട അലെർട് ഓറഞ്ച് മെസ്സേജ്. കേരളത്തിലും ചുഴലിക്കാറ്റ് സ്വാധീനം കുറഞ്ഞിട്ടുണ്ട്.