ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍എ. സുമിത്ര ദേവി കസേദ്കര്‍ രാജിവെച്ചു. ബാദ എം.എല്‍.എ പ്രദ്യുമന്‍ സിംഗ് ലോധി വ്യാഴാഴ്ച പാര്‍ട്ടിവിട്ടതിന് പിന്നാലെയാണ് ഒരു എം.എല്‍.എ കൂടി രാജിവെച്ചത്.
ബുര്‍ഹാന്‍പൂരിലെ നേപാനഗര്‍ എം.എല്‍.എയാണ് സുമിത്രാദേവി. പ്രദ്യുമന്‍ സിംഗ് രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഭക്ഷ്യ-സിവില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു.
ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കിലുള്ള 14 പേര്‍ കോണ്‍ഗ്രസ് വിട്ടവരാണ്. നേരത്തെ ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം 24 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു.
അതേസമയം ബി.ജെ.പി ജനാധിപത്യത്തെ കൊന്നുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും രാജിയുണ്ടാകുമെന്നാണ് വിമതര്‍ പറയുന്നത്.






































