മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ ആഡംബര കാര്‍ പിടിച്ചെടുത്തു. സ്കോർപിയോയിൽ ഘടിപ്പിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റിനു പുറമേ 5 ലക്ഷം രൂപയുടെ പണവും കുറച്ച് വസ്ത്രങ്ങളും ക്യാഷ് കൗണ്ടിംഗ് മെഷീനും കാറിൽ നിന്ന് കണ്ടെടുത്തു.
വ്യവസായി മുകേഷ് അംബാനിയുടെ വസതി തെക്കൻ മുംബൈയിലെ ആന്റിലിയയ്ക്ക് സമീപം ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച എസ്‌യുവി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്തതിന് ഒരു ദിവസത്തിന് ശേഷം മുംബൈ പോലീസ് വാസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം എസ് യു വിയുടെ ഉടമയായ മന്‍സുഖിനെ മാര്‍ച്ച് അഞ്ചിന് മുംബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് മന്‍സൂഖിന്റെ ഭാര്യ സച്ചിന്‍ വാസെക്കെതിരെ രംഗത്തെത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ വാഹനം നാല് മാസത്തോളം സച്ചിന്‍ വാസെ ഉപയോഗിച്ചിരുന്നതായും ഫെബ്രുവരി അഞ്ചിനാണ് വാഹനം തിരികെ നല്‍കിയെന്നും മന്‍സൂഖിന്റെ ഭാര്യ പറഞ്ഞു.